Home app

കായല്‍ കൈയേറി നടന്‍ ജയസൂര്യ നിര്‍മിച്ച മതില്‍ പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി ചെലവന്നൂര്‍ കായല്‍ കൈയേറി നടന്‍ ജയസൂര്യ നിര്‍മിച്ച മതില്‍ പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കോര്‍പ്പറേഷന്‍ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയസൂര്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ജയസൂര്യ കായല്‍ കൈയേറി നിര്‍മിച്ച ബോട്ട്‌ജെട്ടി കോര്‍പറേഷന്‍ ബുധനാഴ്ച പൊളിച്ചു നീക്കിയിരുന്നു. ജെട്ടി പൊളിച്ചുമാറ്റാനുള്ള കൊച്ചി കോര്‍പറേഷന്റെ നടപടികള്‍ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രൈബ്യൂണല്‍ പിന്‍വലിച്ചതിനെ തുടര്‍ന്നായിരുന്നു കോര്‍പറേഷന്റെ നടപടി. അതേസമയം കൈയേറ്റമാണോയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകാത്തതിനാല്‍ ജെട്ടിയോട് ചേര്‍ന്നു നിര്‍മിച്ച ചുറ്റുമതില്‍ പൊളിച്ചിരുന്നില്ല. ഈ മതില്‍ പൊളിക്കുന്നതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top