Business

ആര്‍ബിഐ വായ്പാ നയം ; സമ്പദ് മേഖല കാത്തിരിക്കുന്നു

റിസര്‍വ് ബാങ്കിന്റെ ( ആര്‍ബിഐ ) നയ പ്രഖ്യാപനം നാളെ. അടിസ്ഥാന നിരക്കുകളില്‍ മാറ്റമുണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് വിപണി വൃത്തങ്ങള്‍.
വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് നിലവില്‍ 6 ശതമാനമാണ്. ബാങ്കുകളുടെ നിക്ഷേപത്തിന് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമാണ്. ഈ നിരക്കില്‍ മാറ്റമുണ്ടാവില്ലെന്നാണ് വ്യവസായ മേഖലയിലുള്ളവര്‍ പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവലോകന യോഗങ്ങളിലെല്ലാം അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നായിരുന്നു ആര്‍ബിഐയുടെ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top