Entertainment

പെണ്‍ഭാവങ്ങളില്‍ ആരാധകരെ ഞെട്ടിച്ച് ജയസൂര്യ ; ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ കാണാം

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനു ശേഷം ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീം ഒന്നിക്കുന്ന ചിത്രം ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
ജയസൂര്യ ട്രാന്‍സ്ജെന്‍ഡറായി എത്തുന്ന ചിത്രം താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രമായിരിക്കും.

ഞായറാഴ്ച രാത്രി കൊച്ചി ലുലുവില്‍ നടന്ന ചടങ്ങില്‍ അഞ്ച് ട്രാന്‍സ് വനിതകള്‍ ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്. മേക്ക്അപ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, ഐ.ടി പ്രൊഫഷണല്‍ സാറ ഷെയ്ഖ, ബിസിനസുകാരിയായ തൃപ്തി ഷെട്ടി, സാമൂഹിക പ്രവര്‍ത്തക ശീതള്‍, നിയമോപദേശകയായ റിയ എന്നിവര്‍ എന്നിവര്‍ ചേര്‍ന്നാണ് ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ പുറത്തിറക്കിയത്. ജയസൂര്യക്കൊപ്പം ലുലു ഫാഷന്‍ വീക്കില്‍ റാംപ് വാക്കും നടത്തി.

ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറില്‍ ജയസൂര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂണ്‍ 15ന് ചിത്രം തിയറ്ററുകളിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top