ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കമാകും. വൈകിട്ട് മൂന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ഗോള്‍ഡ് കോസ്റ്റില്‍ ഒരുക്കിയ പ്രൗഡോജ്വല വേദിയില്‍ ഇന്ന് ഉദ്ഘാടനച്ചടങ്ങ് മാത്രമാണ് നടക്കുന്നത്. നാളെ മുതല്‍ ഗെയിംസ് പോരാട്ടങ്ങള്‍ ആരംഭിക്കും. ഞായറാഴ്ചയാണ് അത്ലറ്റിക്സ് മല്‍സരങ്ങള്‍ക്ക് തുടക്കമാകുന്നത്.
18 വേദികളിലായി 71 രാജ്യങ്ങളിലെ ആറായിരത്തിലധികം അത്ലറ്റുകള് ഇത്തവണ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ മാറ്റുരയ്ക്കും. ഗെയിംസിന് മുന്നോടിയായി നടക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു ഇന്ത്യന്‍ പതാകയേന്തും. സിന്ധുവിന് പിന്നിലായി ഇന്ത്യയുടെ 225 അംഗ സംഘം അണിനിരക്കും.
കഴിഞ്ഞതവണ ഗ്ലാസ്ഗോയില്‍ 64 മെഡലുകള്‍ നേടിയ ഇന്ത്യ ഇക്കുറി കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാമെന്ന പ്രതീക്ഷയിലാണ് സുവര്ണതീരത്തെത്തുന്നത്. ബാഡ്മിന്റന്‍, ഗുസ്തി, ബോക്സിങ്, ഷൂട്ടിങ്, അത്ലറ്റിക്സ്, എന്നീ ഇനങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ.