Business

ആഗോളവിപണിയില്‍ തകര്‍ച്ച; ഇന്ത്യന്‍ വിപണിക്ക് നേട്ടം

ഓഹരിവിപണി          03-04-2018

ആഗോളവിപണിയിലെ മാന്ദ്യം ഇന്ത്യന്‍ ഓഹരിവിപണിയെ ഇന്ന് തെല്ലും ബാധിച്ചില്ല. ബാങ്കിങ് ഓഹരികള്‍ക്ക് പ്രിയം വര്‍ധിച്ചുവെന്ന് മാത്രമല്ല, ഓട്ടോമൊബൈല്‍, ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ക്കും വില വര്‍ധിച്ചു.

ഇന്നലെ വിലയിടിഞ്ഞ ഐസിഐസിഐ ബാങ്ക് ഓഹരികള്‍ക്ക് 3.3 ശതമാനം വില വര്‍ധിച്ചു. യെസ് ബാങ്ക്, എസ്ബിഐ ഓഹരികളും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചു.

സെന്‍സെക്‌സ് 115 പോയിന്റ് വര്‍ധിച്ച് 33,370ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 33 പോയിന്റ് വര്‍ധിച്ച് 10,245ലാണ് വ്യാപാരമവസാനിപ്പിച്ചത്.

ചൈന 128 അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക ചുങ്കം ചുമത്തിയതോടെ അമേരിക്ക-ചൈന വ്യാപാര കരാര്‍ യുദ്ധം രൂക്ഷമായി. ഇതോടെ യുഎസ് വിപണിയില്‍ വന്‍വിലയിടിവുണ്ടായി. ഇതിന് ചുവട് പിടിച്ച് ഏഷ്യന്‍ വിപണിയിലും വ്യാപാരം മന്ദഗതിയിലായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top