കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനലിന്റെ ആദ്യപകുതിയില്‍ ബംഗാളിനെതിരെ കേരളം ഒരു ഗോളിന് മുന്നില്‍. 19ാം മിനുട്ടില്‍ എംഎസ് ജിതിനാണ് കേരളത്തിനായി ഗോള്‍ നേടിയത്. പ്രതിരോധത്തിലൂന്നി കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഗോള്‍ നേടുകയെന്ന തന്ത്രമാണ് കേരളം പയറ്റുന്നത്.
കളിയാരംഭിച്ചത് മുതല്‍ ബംഗാള്‍ കൃത്യമായ മേധാവിത്തം പുലര്‍ത്തിയിരുന്നെങ്കിലും ചെറിയ പിഴവ് മുതലെടുത്ത് ജിതിന് ബംഗാളിന്റെ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ബംഗാള്‍ ഗോള്‍ മടക്കിയെങ്കിലും ഓഫ് സൈഡായതിനാല്‍ റഫറി ഗോള്‍ അനുവദിച്ചില്ല.