Home app

സിബിഎസ്ഇ: ചോദ്യപേപ്പര്‍ ചോര്‍ത്തിയ അദ്ധ്യാപകര്‍ കുടുങ്ങി

സിബിഎസ്ഇ സ്‌ക്കൂള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ രണ്ട് സ്വകാര്യ സ്‌ക്കൂള്‍ അധ്യാപകരുള്‍പ്പെടെ മൂന്ന് പേരെ ബാവനയില്‍ ഇന്ന് അറസ്റ്റ് ചെയ്തു. രോഹിത്, റിസ്ഹാബ്, തക്‌വീര്‍ എന്നിവരേയാണ് അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ഡോ. രാംഗോപാല്‍ നായിക്ക് സ്ഥിരീകരിച്ചു.

രോഹിത് ഫിസിക്‌സ് അധ്യാപകനും റിസ്ഹാബ് ഗണിത അധ്യാപകനുമാണ്. ഇരുവര്‍ക്കും സ്‌ക്കൂളിലെ ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ കയറാന്‍ അനുമതി ഉണ്ടായിരുന്നു. മൊബൈല്‍ ഫോണില്‍ ചോദ്യപേപ്പര്‍ ഫോട്ടോയെടുത്ത് പകര്‍ത്തിയ ശേഷം കോച്ചിങ് സെന്റര്‍ നടത്തിപ്പുകാരാനായ തക്‌വീറിന് കൈമാറുകയായിരുന്നു. ഇയാളില്‍ നിന്നാണ് ചില കുട്ടികള്‍ക്ക് പരീക്ഷയ്ക്ക് മുമ്പ് തന്നെ ചോദ്യപേപ്പര്‍ ലഭിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top