Home app

ഓഖി ദുരിതാശ്വാസം: സംസ്ഥാന സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്ന് സൂസപാക്യം

ഓഖി ദുരന്ത ബാധിതര്‍ക്ക് ദുരിതാശ്വാസമെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് സഹായം കിട്ടിയത്. വിദ്യാഭ്യാസം, ജോലി, ചികില്‍സാസഹായം തുടങ്ങിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. മുഖ്യമന്ത്രിയെ പലതവണ കണ്ടപ്പോഴെല്ലാം ഉടന്‍ ചെയ്യാമെന്നാണ് പറയുന്നത്. ഓഖി ഫണ്ട് വിനിയോഗിച്ചതില്‍ സംശയമുണ്ടെന്നും സോഷ്യല്‍ ഓഡിറ്റിങ് വേണമന്നും സൂസപാക്യം ആവശ്യപ്പെട്ടു.

ഓഖി ദുരന്തത്തിനിരായവരെ സഹായിക്കുന്നതില്‍ വാഗ്ദാനങ്ങള്‍ പാലിച്ച തമിഴ്നാട് സര്‍ക്കാരിനെ മാതൃകയാക്കാന്‍ കേരളം തയ്യാറാകണം. തമിഴ്നാട് സര്‍ക്കാര്‍ 10 ലക്ഷം വീതം 177 പേര്‍ക്ക് നല്‍കി. അത് ബാങ്കിലുണ്ടെന്നും ഇവിടെ സഹായം ലഭിച്ചവര്‍ക്ക് പോലും ആ തുക കിട്ടാന്‍ ട്രഷറിക്ക് മുന്നില്‍ കാവല്‍ കിടക്കേണ്ട അവസ്ഥയാണെന്നും സൂസപാക്യം കുറ്റപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top