Business

ഹഡില്‍ കേരള: സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് തിളങ്ങാന്‍ അവസരം

ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനം ഹഡില്‍ കേരള ഏപ്രില്‍ 6,7 തീയതികളില്‍ തിരുവനന്തപുരം ലീല കോവളം ഹോട്ടലില്‍ നടക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നേതൃത്വം നല്‍കുന്ന ഹഡില്‍ കേരളയില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സാങ്കേതിക പ്രമുഖരുമായി ആശയവിനിമയത്തിനും നിക്ഷേപം ആകര്‍ഷിക്കാനും അവസരമൊരുക്കും.

ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഐഎഎംഐ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഷാര്‍ജ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഉന്നതസമിതി ചെയര്‍മാന്‍ ഷെയ്ഖ് ഫാഹിം ബിന്‍ സുല്‍ത്താന്‍ അല്‍ക്വാസിമി, നെതര്‍ലന്റ് രാജകുമാരന്‍ കോണ്‍സ്റ്റാന്റില്‍ എന്നിവര്‍ അതിഥികളായെത്തും.

സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, അക്കാദമി വിദഗ്ദരുള്‍പ്പെടെ 2000 പേര്‍ പങ്കെടുക്കും. പ്രതിനിധികള്‍ക്ക് 600 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് huddle.net.in എന്ന സൈറ്റില്‍ ബന്ധപ്പെടുക. രജിസ്‌ട്രേഷന്‍ ഏപ്രില്‍ മൂന്നിന് അവസാനിക്കുമെന്ന് പാര്‍ട്ടിസിപ്പേഷന്റെ ചുമതല വഹിക്കുന്ന കല്യാണ്‍ ബിശ്വാസ് കേരളവിഷന്‍ ഓണ്‍ലൈനിനോട് പറഞ്ഞു. ഏഷ്യയിലെയും, യൂറോപ്പിലെയും ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദരാണ് ഹഡില്‍കേരളയില്‍ പങ്കെടുക്കുന്നതെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ് സൂചിപ്പിച്ചു.

ഹഡില്‍കേരളയിലെ 30 സെഷനുകളിലായി 40 പ്രഭാഷകര്‍ പങ്കെടുക്കും. ബ്ലോക് ചെയ്ന്‍, ക്രിപ്‌റ്റോ കറന്‍സി, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് ഗെയ്മിങ് ആന്‍ഡ് ഇ സ്‌പോര്‍ട്‌സ്, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ വിനോദങ്ങള്‍, ഓഗ്‌മെന്റ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ഇ-ഗവേര്‍ണന്‍സ് എന്നീ വിഷയങ്ങള്‍ക്കാണ് ഹഡിലില്‍ പ്രാമുഖ്യം ലഭിക്കുന്നത്. ഇതോടൊപ്പം നടക്കുന്ന ഹാഷ്ടാഗ് ഹഡില്‍ എക്‌സ്‌പോയില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും അവസരമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top