Home app

ജുഡീഷ്യറിയിയില്‍ മോദി അനാവശ്യമായി ഇടപെടുന്നു: ജസ്റ്റിസ് ജെ ചെലമേശ്വര്‍

ദില്ലി: രാജ്യത്തെ നീതിന്യായ സംവിധാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നുവെന്ന് തുറന്നുപറഞ്ഞ് സുപ്രീം കോടതി ജസ്റ്റിസ് ജെ ചെലമേശ്വര്‍. കൊളീജിയം തീരുമാനങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമവ്യവസ്ഥയില്‍ അനാവശ്യ ഇടപെടലുകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ മുഴുവന്‍ ജഡ്ജിമാരുടേയും യോഗം വിളിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

കര്‍ണാടകയിലെ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.കൃഷ്ണ ഭട്ടിനെ ഹൈക്കോടതി ജഡ്ജിയാക്കണമെന്നു സുപ്രീം കോടതി കൊളീജിയം രണ്ടുതവണ ശുപാര്‍ശ ചെയ്‌തെങ്കിലും അത് പരിഗണിക്കാതെ അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിയ സംഭവമാണ് ജസ്റ്റിസ് ജെ ചെലമേശ്വറിനെ പ്രകോപിപ്പിച്ചത്.

സര്‍ക്കാരിന്റെ അനാവശ്യമായ ഇടപെടലുകള്‍ ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിന് ഉദാഹരണമായാണ് പി കൃഷ്ണഭട്ടിന്റെ അനുഭവം ജെ ചെലമേശ്വര്‍ ചൂണ്ടിക്കാണിച്ചത്. കൃഷ്ണഭട്ടിന് നിയമനം നല്‍കുന്നതില്‍ തടസം സൃഷ്ടിക്കുന്നത് മോദി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വിചാരണ ചെയ്യാന്‍ ആവശ്യപ്പെട്ട് രാജ്യസഭയില്‍ നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസ് ഒപ്പു ശേഖരണം നടത്തുന്നിടെയാണ് ജുഡീഷ്യറിയില്‍ നിന്ന് തന്നെ ചീഫ് ജസ്റ്റിസിന് മേല്‍ കനത്ത സമ്മര്‍ദ്ദം നേരിടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top