തൃശൂര്‍: തൃശൂരില്‍ മലയാറ്റൂരിലേക്ക് പോവുകയായിരുന്ന തീര്‍ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. പാവറട്ടി സ്വദേശി അക്ഷയ് ആണ് മരിച്ചത്. മൂന്നുപേര്‍ക്കു പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ മൂന്നു മണിയോടെ കൊടകരയ്ക്കു സമീപമാണ് സംഭവം.
മലയാറ്റൂരിലേക്ക് കാല്‍നടയായി പോകുകയായിരുന്ന തീര്‍ഥാടകര്‍ക്ക് നേരെയാണ് ലോറി പാഞ്ഞുകയറിയത്. ചിറ്റാട്ടുകര സ്വദേശി ഗബ്രിയേല്‍, എരുമപ്പെട്ടി സ്വദേശികളായ ഷാലിന്‍, ജോണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.