Home app

കിം ജോങ് എത്തി; ചൈന സ്ഥിരീകരിച്ചു

ബെയ്ജിങ്: ഒടുവില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ചൈന സന്ദര്‍ശിച്ചതായി ചൈനീസ് സര്‍ക്കാര്‍ തുറന്ന് സമ്മതിച്ചു. മാധ്യമകേന്ദ്രങ്ങളില്‍ ഈ സന്ദര്‍ശന വാര്‍ത്ത ഒട്ടേറെ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും കിം ജോങ് ഉന്നിന്റെ ബെയ്ജിങ് സന്ദര്‍ശനവും ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങ്ങുമായുള്ള ചര്‍ച്ചയും വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവാ ഒടുവില്‍ സ്ഥിരീകരിച്ചു.

കിമ്മിന്റെ ആദ്യവിദേശ സന്ദര്‍ശനത്തെ അമേരിക്ക ഗൗരവത്തോടെയാണ് കാണുന്നത്. ചൈനയുമായി ഉത്തരകൊറിയ അടുക്കുന്നത് അമേരിക്കന്‍ നേതൃത്വം ഭയാശങ്കകളോടെയാണ് വിലയിരുത്തുന്നത്.

ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ഉത്തരകൊറിയ പ്രതിജ്ഞാ ബദ്ധരാണെന്ന് ഷീ ജിന്‍ പിങ്ങുമായുള്ള ചര്‍ച്ചയില്‍ കിം ജോങ് ഉന്‍ സമ്മതിച്ചിട്ടുണ്ട്. സന്ദര്‍ശനത്തെക്കുറിച്ച് എന്തുകൊണ്ട് മൗനം പാലിച്ചുവെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. ഉത്തരകൊറിയന്‍ തലവന്റേത് അനൗദ്യോഗിക സന്ദര്‍ശനമാണെന്നും അതിനാല്‍ നേരത്തേ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നുമാണ് ചൈനയുടെ വിശദീകരണം. വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് കിം ജോങ് ഉന്‍ ചൈനയിലെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top