Football

കണക്ക് തീര്‍ക്കാനൊരുങ്ങി ബ്രസീല്‍ ഇന്ന് ജര്‍മ്മനിക്കെതിരെ

ബര്‍ലിന്‍: നാല് വര്‍ഷം നെഞ്ചില്‍ കനലായി കൊണ്ടുനടന്നൊരു കടമുണ്ട് ബ്രസീലിയന്‍ ആരാധകര്‍ക്ക്. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മ്മനിയോടേറ്റുവാങ്ങിയ ഏഴു ഗോളിന്റെ നാണക്കേട് ഇനിയും മാറിയിട്ടില്ല. ആ നാണക്കേടിന് പകരം വീട്ടാനൊരുങ്ങുകയാണ് ബ്രസീല്‍ ഇന്ന് ജര്‍മ്മനിക്കെതിരെ.

സമീപകാലത്ത് നടന്ന മത്സരങ്ങളിലെല്ലാം ബ്രസീല്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്. ഈ ഫോം തുടര്‍ന്നാല്‍ ജര്‍മ്മനിക്കെതിരായ വിജയം ബ്രസീലിനെ സംബന്ധിച്ച് അപ്രാപ്യമായ ഒന്നല്ല. കഴിഞ്ഞ ദിവസത്തെ സൗഹൃദ മത്സരത്തില്‍ റഷ്യയെ ബ്രസീല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയിരുന്നു.

ജര്‍മ്മനിക്കെതിരായ മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തുന്ന ബ്രസീലിന്റെ മാഴ്‌സലോയും ഗബ്രിയേല്‍ ജീസസും

റഷ്യയ്‌ക്കെതിരെ കളിച്ച ടീമില്‍ നിന്നും ഒരു മാറ്റം മാത്രമാണ് ജര്‍മ്മനിക്കെതിരായ ടീമില്‍ കോച്ച് ടിറ്റെ വരുത്തിയിരിക്കുന്നത്. ഡഗ്ലസ് സില്‍വയ്ക്ക് പകരം ഫെര്‍ണാണ്ടീന്യോ കളത്തിലെത്തും. അതേസമയം ജര്‍മ്മനി അടിമുടി മാറ്റങ്ങളോടെയാണ് ബ്രസീലിനെതിരെ രംഗത്തിറങ്ങുക. മൊസ്യൂത് ഒസീലും തോമസ് മുള്ളറും ടീമിലുണ്ടാവില്ല. പകരം ഇല്‍കായ് ഗുന്‍ഡോഗന്‍ ടീമിലെത്തും. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 12.15 നാണ് മത്സരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top