Home app

കോടതിയലക്ഷ്യ നടപടിക്കെതിരായ ജേക്കബ് തോമസിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

ദില്ലി: കേരള ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജി അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈസ്റ്റര്‍ അവധി കഴിഞ്ഞേ ഘനി ഹര്‍ജി പരഗണിക്കൂ. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ജേക്കബ് തോമസിന്റെ വാദം കോടതി തള്ളി.

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് എതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് അയച്ച പരാതിയില്‍ ആരോപണം ഉന്നയിക്കുകയും ഇത് മാധ്യമങ്ങളിലൂടെ ജേക്കബ് തോമസ് പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് ഹൈക്കോടതി സംസ്ഥാന വിജിലന്‍സിന്റെ മുന്‍ മേധാവിക്ക് എതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്.

ഏപ്രില്‍ 2 ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ജേക്കബ് തോമസിനോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതിയിലെ കോടതിയലക്ഷ്യ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സുപ്രിം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top