റഷ്യയിലെ കെമറോവിലുള്ള ഷോപ്പിംഗ് മാളില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 48 പേര് മരിച്ചു. 69 പേര് കെട്ടിടത്തില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 40 പേര് കുട്ടികളാണ്. ഷോപ്പിംഗ് മാളിനുള്ളിലെ സിനിമാ തിയറ്ററില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് വിവരം. എന്നാല്‍ തീപിടിത്തത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. തീ ഇതുവരെ പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടില്ല.
തീപടര്‍ന്നു പിടിക്കുന്ന സമയത്ത് മാളിനുള്ളില്‍ 200ലേറെപ്പേര്‍ ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരില്‍ 100ലേറെപ്പേരെ രക്ഷിച്ചെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഷോപ്പിംഗ് മാളിന്റെ ഘടന രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നതാണെന്ന് ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
അതേസമയം സമീപത്തുളള കെട്ടിടങ്ങളിലെ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. എഴുനൂറോളം ദുരന്തനിവാരണ സേനാംഗങ്ങളും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.