കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് വമ്പന്‍ വിജയം. മണിപ്പൂരിനെതിരെയാണ് കേരളം രണ്ടാം ജയം സ്വന്തമാക്കിയത്. രബീന്ദ്ര സരോവര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് കേരളം വിജയിച്ചത്.
ആദ്യ മത്സരത്തില്‍ ചണ്ഡിഗഡിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ കേരളമിറങ്ങിയപ്പോള് ആദ്യജയം തേടിയാണ് മണിപ്പൂര്‍ കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തില്‍ പശ്ചിമ ബംഗാളിനോട് തോറ്റ മണിപ്പൂര്‍ രണ്ടാം മത്സരത്തില്‍ ചണ്ഡിഗഡിനോട് സമനിലയില്‍ പിരിയുകയായിരുന്നു.