Home app

കേരള വിഷന്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് അവഗണിച്ചു ; ലസ്സി കടകള്‍ പൂട്ടുന്നു

ഒടുവില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ലസ്സി നിര്‍മാണം കണ്ടത്തിയതിനെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന കര്‍ശനമാകുന്നു. പറവൂരിലെ 5 കടകളും കൊച്ചി നഗരത്തില്‍ 3 കടകളും പൂട്ടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

കൂണുപോലെ പൊടുന്നനെ എറണാകുളം നഗരത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ലസ്സി കടകളിലെ ശുചിത്വവും , മായവും കുറഞ്ഞ നിരക്കും സര്‍വോപരി ഇവ എന്തുകൊണ്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നില്ല എന്നതും കാണിച്ച കഴിഞ്ഞ ഫെബ്രുവരി 5ന് കേരള വിഷന്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് വായിച്ച നിരവധി പേര്‍ വാര്‍ത്ത ഷെയര്‍ ചെയ്യുകയും ലസ്സി കടകളിലെ ഗുണനിലവാരമില്ലാത്ത ഉല്‍പന്നങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

http://keralavisiontv.com/archives/32501

ഇത്തരമൊരു മുന്നറിയിപ്പ് കേരള വിഷന്‍ ഓണ്‍ലൈന്‍ ഓണ്‍ലൈന്‍ ഫെബ്രുവരി 5ന് നല്‍കിയിട്ടും 45 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഭക്ഷ്യ സുരക്ഷാ വിഭാഗം ഈ മേഖലയിലേക്ക് യാതൊരു അന്വേഷണവും നടത്തിയില്ല. ഒടുവില്‍ നികുതി വെട്ടിപ്പ് സംശയം തോന്നിയ ജിഎസ്ടി ഉദ്യോഗസ്ഥരാണ് എറണാകുളത്തെ കുന്നും പുറത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ പുഴുവരിച്ച നിലയില്‍ ലസ്സിയുണ്ടാക്കുന്ന തൈരും മറ്റും കണ്ടെത്തിയത്. ഇവര്‍ ഉടന്‍ തന്നെ പോലീസിനെ അറിയിക്കുകയും പിന്നീട് ഭക്ഷ്യ സുരക്ഷാ വിഭാഗം വന്ന് പരിസോധന നടത്തി 5 ടണ്‍ ലസ്സി നിര്‍മിക്കുന്ന തൈരും രാസ പദാര്‍ഥങ്ങളും മാലിന്യ പ്ലാന്റിലേക്ക് മാറ്റി.

കൊച്ചി നഗരത്തിലെ 40ഓളം ചില്ലറ സ്റ്റാളുകളിലേക്ക് ലസ്സി എത്തിച്ചിരുന്നത് ഈ മൊത്ത നിര്‍മാണ കേന്ദ്രത്തില്‍ നിന്നായിരുന്നു. തൈരില്‍ രാസപദാര്‍ഥം ചേര്‍ത്ത് നിര്‍മിക്കുന്ന ലസ്സി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇപ്പോള്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. ഒരു ഗ്ലാസ് ലസ്സി 30 രൂപയ്ക്കാണ് ലസ്സി കടകളില്‍ വില്‍ക്കുന്നത്. ഇത്ര കുറഞ്ഞ വിലയില്‍ എങ്ങനെ ലസ്സി വില്‍ക്കാന്‍ കഴിയുമെന്നാണ് കേരള വിഷന്‍ ഓണ്‍ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സംശയം പറഞ്ഞിരുന്നു. ഈ മുന്നറിയിപ്പൊന്നും ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടില്ലേ…? ഇത് ചെറിയ ലസ്സി കടകളിലെ കാര്യമാണെങ്കില്‍ നമ്മള്‍ ദിനം തോറും കഴിക്കുകയും കുടിക്കുകയും ഭക്ഷ്യ വിഭവങ്ങളില്‍ മാരകമായ എത്ര വിഷം അടങ്ങിയിട്ടുണ്ടാകുമെന്നാണ് പൊതുജനം ചോദിക്കുന്നത്.

ഇവിടെയുള്ള കോര്‍പറേഷന്‍ , മുന്‍സിപ്പാലിറ്റി ആരോഗ്യവിഭാഗം എന്ത് ചുമതലയാണ് നിര്‍വഹിക്കുന്നത്. ഇടക്കാലത്ത് മിന്നല്‍ പരിശോധനയിലൂടെ തരംഗം സൃഷ്ടിച്ച ഭക്ഷ്യസുരക്ഷാ വിഭാഗം എന്തുകൊണ്ടാണ് കേരളാ വിഷന്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ? ഉത്തരം ഒന്നേയുള്ളൂ, പണത്തിനും കൈക്കൂലിക്കും മുന്നില്‍ പൊതുജനങ്ങളുെട ആരോഗ്യത്തിന് പുല്ലുവിലയാണ്…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top