അസമിലെ നഗോണില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ജീവനോടെ കത്തിച്ചു. 90 ശതമാനം പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ വീട്ടിനുള്ളിലാണ് സംഭവം.
ക്രൂരമായി പീഡിപ്പിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സ്കൂളില്‍ നിന്ന് തിരിച്ചെത്തിയ കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. സാക്കിര്‍ ഹുസൈന് എന്ന യുവാവും പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ടുപേരും ചേര്‍ന്നാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍നിന്നു പുകയുയരുന്നതു ശ്രദ്ധയില്‍പെട്ട അയല്‍വാസികളാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അതേസമയം, സാക്കിര്‍ ഹുസൈനും പെണ്‍കുട്ടിയുടെ കുടുംബവുമായുണ്ടായിരുന്ന ശത്രുതയാണു സംഭവത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം.