Film News

”ട്വിസ്റ്റ് വരും … വരണമല്ലോ..” ; കോമഡിയും ത്രില്ലറും ചേര്‍ത്ത് ബിജുമേനോന്റെ ഒരു കിടിലന്‍ ഐറ്റം വരുന്നുണ്ടേ…..

മേരിക്കുണ്ടൊരു കുഞ്ഞാടും , വെള്ളിമൂങ്ങയും , സീനിയേര്‍സും ഓര്‍ഡിനറിയുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാകുന്നത് അതിലൊക്കെയുള്ള ബിജു മേനോന്‍ സാന്നിധ്യം കൊണ്ടു കൂടിയാണ്. അനായാസേന കോമഡി കൈകാര്യം ചെയ്ത് അത്രയെളുപ്പത്തിലാണ് ബിജുമേനോന്‍ ആരാധക പ്രീതി നേടിയെടുത്തത്. ഉപനായകനായും പിന്നെ പ്രതിനായകനായും നായകനായുമൊക്കെ ബിജുമേനോനെ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും മലയാളിക്കിഷ്ടം വ്യത്യസ്തമായ ഡയലോഗ് ഡെലിവറി കൊണ്ടും ഭാവപ്രകടനങ്ങള്‍ മനസ്സറിഞ്ഞ് ചിരിക്കാന്‍ നമുക്ക് അവസരം ഒരുക്കിതരുന്ന ബിജുവിനേയാണ്.

ഇപ്പോള്‍പ്രമോദ് മോഹന്റെ സംവിധാനത്തില്‍ ബിജുമേനോന്‍ നായകനായെത്തുന്ന ‘ ആയിരം കിനാക്കളാല്‍ ‘ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലറും നവമാധ്യമങ്ങളില്‍ തകര്‍ത്തോടുകയാണ്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് ത്രില്ലര്‍ പരിവേഷം കൂടിയുണ്ടെന്ന സൂചനയാണ് ട്രെയിലര്‍ തരുന്നത്. രഞ്ജി പണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രമോദ് മോഹനും കിരണ്‍ വര്‍മ്മയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ .ഇംഗ്ലണ്ടില്‍ നിന്ന് നാട്ടിലെത്തുന്ന മലയാളിയായ ശ്രീറാം എന്ന കഥാപാത്രമാണ് ചിത്രത്തില്‍ ബിജു മേനോന്‍. സാക്ഷി അഗര്‍വാളാണ് ചിത്രത്തിലെ നായിക. സായ്കുമാര്‍, കലാഭവന്‍ ഷാജോണ്‍, റോഷന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top