Home app

വയല്‍ക്കിളികള്‍ കര്‍ഷകര്‍ക്ക് ദുരിതം വിതയ്ക്കുന്ന എരണ്ടപ്പക്ഷികളെന്ന് ജി സുധാകരന്‍

കീഴാറ്റൂരില്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ അനുമതി നേടി മന്ത്രി ജി സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: കണ്ണൂര്‍ തളിപ്പറമ്പിലെ കീഴാറ്റൂരില്‍ ബൈപ്പാസിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളി പ്രവര്‍ത്തകരെ എരണ്ടപ്പക്ഷികളോട് ഉപമിച്ച് മന്ത്രി ജി സുധാകരന്‍. എരണ്ടകള്‍ വന്ന് കര്‍ഷകരെ ഇല്ലാതാക്കുകയാണ്. എരണ്ടകള്‍ വയലില്‍ ഇറങ്ങിയാല്‍ നെല്ല് മുഴുവന്‍ കൊത്തികൊണ്ടു പോകും. കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാവുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. സമരക്കാര്‍ കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്.

ബൈപ്പാസിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തേണ്ട കാര്യമില്ല. അല്ലെങ്കില്‍ ദേശീയപാത വേണ്ടെന്ന് തീരുമാനിക്കണം. ശരിയായ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരാണ് ദേശീയപാതയുടെ അലൈന്‍മെന്റ് തീരുമാനിച്ചത്. മാറ്റം വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാറാണ് തീരുമാനിക്കേണ്ടത്. കീഴാറ്റൂരില്‍ എലിവേറ്റഡ് പാത നിര്‍മ്മിക്കണമെന്ന ജെയിംസ് മാത്യു നിയമസഭയില്‍ ഉന്നയിച്ച ആവശ്യം ദേശീയപാതാ അതോറിട്ടിയുടെ പരിഗണനയ്ക്ക് അയച്ചതായും ജി.സുധാകരന്‍ പറഞ്ഞു.

എന്നാല്‍ സമരത്തിന് മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ അയയുന്ന കാഴ്ചയാണ് ഒടുവില്‍ കാണുന്നത്. കീഴാറ്റൂരില്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ അനുമതി നേടി മന്ത്രി ജി സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top