Business

ഐസിഫോസ്, കെഎസ്യുഎം എന്നിവയുമായി റെഡ് ഹാറ്റ് കൈകോര്‍ക്കും

കൊച്ചി: സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ (ഐസിഫോസ്) എന്നിവയുമായി പ്രമുഖ സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ ദാതാക്കളായ റെഡ് ഹാറ്റ് സഹകരിച്ചു പ്രവര്‍ത്തിക്കും. സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, സ്വതന്ത്ര സോഫ്റ്റ് വെയര്‍ കൂട്ടായ്മ എന്നിവയടങ്ങുന്ന ബൃഹദ് സമൂഹത്തെ സഹായിക്കുന്നത് ലക്ഷ്യമാക്കിയാണ് ഈ സഹകരണം. ഇതിനായി സ്റ്റാര്‍ട്ടപ്പ് മിഷനും ഐസിഫോസിനും വിപണന സഹായവും സാങ്കേതിക വൈദഗ്ധ്യവും റെഡ് ഹാറ്റ് നല്‍കും. ഇതു കൂടാതെ ഫോസ് സംരംഭകത്വ സോണും രൂപീകരിക്കും.

ഐസിടി അക്കാദമിയുമായി സഹകരിച്ച് റെഡ്ഹാറ്റ് വിപുലമായ നൈപുണ്യ പദ്ധതി നടപ്പാക്കും. കേരളത്തിലെ എന്‍ജിനീയറിംഗ്, ശാസ്ത്ര സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയായിരിക്കും ഇത്. എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ ഐസിഫോസ് മുന്നോട്ടുവച്ച മൈനര്‍ ബിരുദ കോഴ്‌സിനു പുറമെയാണിത്. സ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് മിഷന്റെയും ഐസിഫോസിന്റെയും പദ്ധതികള്‍ നടപ്പാക്കുന്നതിലും റെഡ്ഹാറ്റ് സഹകരിക്കും. ഐടി സെക്രട്ടറി എം ശിവശങ്കറും റെഡ് ഹാറ്റ് എംഡി രജീഷ് റെഗെ, സെയില്‍സ് ഹെഡ് പലശേന്ദു ഭട്ടാചാര്യ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിന് ധാരണയായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top