കുറഞ്ഞ നിരക്കില്‍ ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കാന്‍ കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യ കെ.എസ്.ആര്.ടി.സി ബസ് നിരത്തിലിറങ്ങി. രാവിലെ ആറരയ്ക്ക് ആലുവയില്‍ നിന്നാണ് സി.എന്‍.ജി. ഇന്ധനം ഉപയോഗിച്ചുള്ള ബസുകള്‍ സര്‍വീസ് ആരംഭിച്ചത്. വൈകീട്ട് അഞ്ചരയ്ക്ക് ആലുവയില്‍ തന്നെ സര്‍വീസുകള്‍ അവസാനിപ്പിക്കും. അന്തരീക്ഷ മലീനികരണം കുറയ്ക്കാനും സി.എന്‍.ജി. വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.
200 കിലോ സി.എന്‍.ജിയാണ് ബസിന്റെ സംഭരണശേഷി.അശോക് ലൈലാന്‍ഡ് നിര്‍മിച്ച ബസില്‍ 48 സീറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. രണ്ട,് മൂന്ന് വീതമുള്ള സീറ്റില്‍ ഹാന്‍ഡ് റെസ്റ്റ് ഘടിപ്പിച്ചിട്ടുണ്ട്. ബസില്‍ കയറുമ്പോള്‍ യാത്രക്കാര്‍ വാതില്‍ അടയ്ക്കാന്‍ മറന്നുപോയാല്‍ അലാം പ്രവര്‍ത്തിക്കും. പ്രായമായവര്‍ക്ക് കയറാന്‍ വാതിലിന്റെ അടിഭാഗത്ത് ഡ്രൈവര്‍ക്ക് നിയന്ത്രിക്കാവുന്ന ഫുട്ട് റെസ്റ്റും ഘടിപ്പിച്ചിട്ടുണ്ട്.