Home app

രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്; വിജയമുറപ്പിച്ച് വീരേന്ദ്രകുമാര്‍

രാജ്യസഭയില്‍ ഒഴിവുവരുന്ന 58 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി. 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള സീറ്റുകളിലാണ് ഒഴിവ് വരുന്നത്. 33 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തതിനാല്‍ 25 സീറ്റുകളിലേക്കാണു മത്സരം. തെരഞ്ഞെടുപ്പ് നടക്കുന്ന 16 സംസഥാനങ്ങളില്‍ 11ഉം ബിജെപി ഭരിക്കുന്നതിനാല്‍ എംപിമാരുടെ അംഗബലം ഉയരുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.

കേരളത്തില്‍ ഒഴിവുള്ള ഏക രാജ്യസഭാസീറ്റിലേക്കും വോട്ടെടുപ്പ് ആരംഭിച്ചു. എല്‍ഡിഎഫില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി എം.പി. വിരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാര്‍ഥിയായി ബി. ബാബു പ്രസാദുമാണ് മത്സരരംഗത്തുള്ളത്. ജയിക്കാന്‍ 70 വോട്ട് മതിയെന്നിരിക്കെ നിയമസഭയില്‍ എല്‍ഡിഎഫിന് 90 അംഗങ്ങള്‍ ഉള്ളതിനാല്‍ വീരേന്ദ്രകുമാറിന്റെ വിജയം ഉറപ്പാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top