Business

ഹാഷ് ഫ്യൂച്ചറിനോടനുബന്ധിച്ച് പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച: സിസ്‌കോ മേക്കര്‍ വില്ലേജുമായി സഹകരിക്കും

കൊച്ചി: ഹാഷ് ഫ്യൂച്ചര്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയുടെ ഭാഗമായി നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഹാര്‍ഡ് വെയര്‍ മേഖലയില്‍ ബഹുരാഷ്ട്ര കമ്പനിയായ സിസ്‌കോ കൊച്ചി മേക്കര്‍ വില്ലേജുമായി സഹകരിക്കും. ഹാഷ് ഫ്യൂച്ചര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. സിസ്‌കോ മാനേജിംഗ് ഡയറക്ടര്‍ ഹരീഷ് കൃഷ്ണനുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജിന് ഒരു കോടി രൂപയുടെ ഉപകരണങ്ങളാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. സംസ്ഥാനത്തെ 150 ഓളം വരുന്ന ചെറുകിട നെറ്റ്വര്‍ക്കിംഗ് ഹാര്‍ഡ്വെയര്‍ സ്ഥാപനങ്ങള്‍ക്ക് ഈ സഹകരണം പ്രയോജനപ്പെടുമെന്ന് സംസ്ഥാന ഇലക്ട്രോണിക്‌സ്, ഐടി സെക്രട്ടറി എം.ശിവശങ്കര്‍ അറിയിച്ചു. കെ ഫോണും പൊതു വൈഫൈയടക്കമുള്ളവയില്‍ സിസ്‌കോ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേഖനിയടക്കം വൈജ്ഞാനിക മേഖലയിലെ പ്രമുഖരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. അമേരിക്കയിലെ അഡ്വാന്‍സ്ഡ് ഇമേജ് സൊസൈറ്റി പ്രസിഡന്റ് ജിം ചാബിറുമായി നടത്തിയ ചര്‍ച്ചയില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ് സ്ഥാപനങ്ങള്‍ക്ക് നൂതന സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കാനും ധാരണയായി. സര്‍ഗപരമായ പ്രവര്‍ത്തനമേഖലകളില്‍ കേരളത്തിന്റെ മേ?കള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് സൊസൈറ്റി പ്രതിനിധികള്‍ വ്യക്തമാക്കി. ഓഗ്മെന്റഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയായിരിക്കും സഹകരണം. സോണി എആര്‍/വിആര്‍ പ്രതിനിധി ജേക്ക് ബ്ലേക്കുമായും കൂടിക്കാഴ്ച നടത്തി.

ആരോഗ്യ പരിരക്ഷാ മേഖലയില്‍ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ സംസ്ഥാനത്ത് കൊണ്ടുവരുന്നതിന്റെ ഭാഗമായി മാപ്‌മൈജീനോം എന്ന സ്ഥാപനത്തിന്റെ സ്ഥാപകയും സിഇഒയുമായ അനു ആചാര്യ, ക്യൂര്‍എഎഐ-യുടെ സിഇഒ പ്രശാന്ത് ആര്യ എന്നിവരുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി.

ആഗോളാടിസ്ഥാനത്തില്‍ ശ്രദ്ധിക്കപ്പെട്ട മലയാളി സംരംഭമായ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനം ബൈജൂസ് ആപ്പിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനുമായി ഏപ്രില്‍ ആദ്യവാരം മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് ശിവശങ്കര്‍ അറിയിച്ചു. കെപിഎംജി ഇന്ത്യ സിഇഒ അരുണ്‍ കുമാറുമായും മുഖ്യമന്ത്രി പ്രാഥമിക കൂടിയാലോചനകള്‍ നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top