ഡിജിപി ജേക്കബ് തോമസിനെതിരെ വീണ്ടും ഹൈക്കോടതി. ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി ഡിജിപി ജേക്കബ് തോമസിനോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ വിജിലന്‍സ് കമ്മീഷനു പരാതി അയച്ചതും അതു മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതും കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയുളള ഹര്‍ജിയിലാണ് നടപടി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന് ബഞ്ചാണ് ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കിയത്.
ഏപ്രില്‍ 2ന് ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും.
ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി
By
March 20, 2018 9:30 am