Football

സന്തോഷ് ട്രോഫി: കേരളത്തിന് സന്തോഷത്തുടക്കം

കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ആദ്യഗ്രൂപ്പ് മത്സരത്തിലെ ചണ്ഡീഗഡിനെതിരെ ഗോള്‍മഴയുമായി കേരളം. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് കേരളം ചണ്ഡീഗഡിനെ പരാജയപ്പെടുത്തിയത്.

കേരളത്തിനായി രണ്ട് ഗോളുകള്‍ നേടിയ എം.എസ്.ജിതിന്‍ മത്സരത്തില്‍ മികച്ച പ്രകടം കാഴ്ച വെച്ചു. 11ാം മിനിറ്റില്‍ ജിതിന്റെ വകയായിരുന്നു കേരളത്തിന്റെ ആദ്യഗോള്‍. തുടര്‍ന്ന് സജിത്ത് പൗലോസ് 19ാം മിനിറ്റിലും വി.കെ.അഫ്ദാല്‍ 48ാം മിനിറ്റിലും ലക്ഷ്യം കണ്ടു. 51-ാം മിനിട്ടില്‍ ജിതിന്‍ രണ്ടാം ഗോള്‍ നേടിയടോതെ കേരളം വിജയമുറപ്പിക്കുകയായിരുന്നു. അവസാന നിമിഷം വിശാല്‍ ശര്‍മയാണ് ചണ്ഡീഗഡിന്റെ ആശ്വാസഗോള്‍ നേടിയത്.

കരുത്തരായ മണിപ്പൂരും മഹാരാഷ്ട്രയും ആതിഥേയരായ ബംഗാളുമടങ്ങുന്ന മരണഗ്രൂപ്പിലാണ് ഇത്തവണ കേരളം. ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറണമെങ്കില്‍ കേരളത്തിന് ഏറെ വിയര്‍ക്കേണ്ടി വരും. ബംഗാളും വടക്ക് കിഴക്കന്‍ ശക്തികളായ മണിപ്പൂരുമാണ് കേരളത്തിന്റെ അടുത്ത എതിരാളികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top