Home app

ഇറാഖില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെ ഭീകരര്‍ വധിച്ചു

ഇറാഖില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെയും വധിച്ചെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ്. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. 2014ല്‍ മൊസൂളില്‍ നിന്ന് കാണാതായ ഇവരെ ഭീകരര്‍ ബന്ദികളാക്കി പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. കൂട്ടശവക്കുഴികളിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ തിരിച്ചറിയാനായി ബാഗ്ദാദിലേക്ക് അയച്ചു. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ ഇന്ത്യക്കാരുടേത് തന്നെയെന്ന് സ്ഥിരീകരിച്ചത്. പഞ്ചാബ്, ഹിമാചല്‍, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരെല്ലാം. നാല് വര്‍ഷമായി ഇവര്‍ ജീവനോടെയുണ്ടോ ഇല്ലയോ എന്നകാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു.

പലഘട്ടത്തിലും പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കപ്പെട്ടപ്പോള്‍ ഇവര്‍ ജീവനോടെയുണ്ടെന്നും മോചിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നുമായിരുന്നു സര്‍ക്കാര്‍ മറുപടി നല്‍കിയത്. പെനിട്രേഷന്‍ റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ സ്ഥലം കണ്ടെത്തി ഇവ പുറത്തെടുത്തത്.
കേരളത്തില്‍ നിന്നുള്ള 46 നഴ്സുമാരും ഇതേ സമയത്താണ് ഐഎസിന്റെ തടവിലാക്കപ്പെടുകയും ദിവസങ്ങള്‍ നീണ്ട ഇടപെടലുകളിലൂടെ അവരെ രക്ഷിക്കാന്‍ കഴിഞ്ഞതും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top