Home app

എന്‍.എച്ച് അന്‍വര്‍ ട്രസ്റ്റ് മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എന്‍.എച്ച്.അന്‍വര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാധ്യമവിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. ”സോഷ്യല്‍ മീഡിയയുടെ സ്വാധീനം സമൂഹത്തില്‍” എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ നിലവില്‍ മാധ്യമ പഠനത്തില്‍ ഡിഗ്രി, പിജി, ഡിപ്ലോമകോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ശില്‍പ്പവും മെയ് 7ന് തിരുവനന്തപുരത്ത് നടക്കുന്ന എന്‍.എച്ച്.അന്‍വര്‍ അനുസ്മരണ ചടങ്ങില്‍ വിതരണം ചെയ്യും. മലയാളത്തില്‍ ഡിടിപി ചെയ്ത പ്രബന്ധം പത്തുപേജില്‍ കവിയരുത്. സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം ഏപ്രില്‍ 20ന് മുന്‍പ് ലഭിയ്ക്കത്തക്കവിധം അയയ്ക്കണം.

വിലാസം
എന്‍.എച്ച്.അന്‍വര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്
ജി-21, പനമ്പള്ളിനഗര്‍, കൊച്ചി-35
ഫോണ്‍ : 0484 2322440

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top