Kerala

എൻ എച്ച് അൻവർ അനുസ്‌മരണവും, ശശികുമാറിന് പ്രതിഭാ പുരസ്‌കാര വിതരണവും മെയ് 7ന് കോഴിക്കോട്

കോഴിക്കോട്: എൻ എച്ച് അൻവർ ചാരിറ്റബിൾ ട്രസ്റ്റും കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നാം എൻ എച്ച് അൻവർ അനുസ്മരണവും മാധ്യമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ എൻ എച്ച് അൻവർ പ്രതിഭാ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ശശികുമാറിനുള്ള എൻ എച്ച് അൻവർ മാധ്യമ അവാർഡ് വിതരണവും മെയ് 7 ചൊവ്വാഴ്ച മൂന്ന് മണിക്ക് കോഴിക്കോട് ടൗൺഹാളിൽ നടക്കും.


ചടങ്ങിൽ എൻ എച്ച് അൻവർ പ്രതിഭാ പുരസ്‌കാരം ശശികുമാറിന് എം പി വീരേന്ദ്രകുമാർ എം.പി സമ്മാനിക്കും.എം .കെ മുനീർ എം.എൽ.എ അനുസ്‌മരണ പ്രഭാഷണം നടത്തും.മുഖ്യാതിഥിയായി കോഴിക്കോട് മേയർ തോട്ടത്തിൽ ബി രാധാകൃഷ്ണൻ,തത്സമയം എഡിറ്റർ എൻ പി രാജേന്ദ്രൻ,മീഡിയ വൺ ടിവി എഡിറ്റർ ഇൻ ചീഫ് സിഎൽ തോമസ് എന്നിവരും പങ്കെടുക്കും.


കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ .വി രാജന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ മാനേജിങ് ട്രസ്റ്റി അഡ്വ.എസ് കെ അബ്ദുല്ല അധ്യക്ഷ പ്രസംഗം നടത്തും. കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ വിജയകൃഷ്ണൻ,കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ട്രഷറർ അബൂബക്കർ സിദ്ധിഖി,എൻ എച്ച് അൻവർ ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ സി പി അബ്ബാസലി, കേരളവിഷൻ ബ്രോഡ്ബാൻഡ് ലിമിറ്റഡ് എം ഡി കെ ഗോവിന്ദൻ,
കേരളവിഷൻ ചാനൽ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് ചെയർമാൻ പ്രവീൺ മോഹൻ ,കേരള കമ്മ്യൂണികേറ്റെർസ് കേബിൾ ലിമിറ്റഡ് എം ഡി പി പി സുരേഷ്‌കുമാർ എന്നിവർ സാന്നിധ്യം കൊണ്ട് ചടങ്ങിനെ അനുഗ്രഹീതമാക്കും. പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ എം മൻസൂർ കൃതജ്ഞത അർപ്പിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top