COA

‘ഓർമകളിൽ എൻ എച്ച് അൻവർ’;കാസർഗോഡ് മെഡിക്കൽ കോളേജിന് സൗജന്യ ബ്രോഡ്ബാൻഡ് കണക്ഷനും വൈഫൈയും നൽകുന്നു

കൊച്ചി: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടും സാംസ്‌കാരിക പ്രവര്‍ത്തകനും സ്‌കിന്നേഴ്‌സ്‌ കാസര്‍കോട് പ്രസിഡണ്ടുമായിരുന്ന നാസര്‍ ഹസ്സന്‍ അന്‍വറിന്റെ സ്മരണ കൊണ്ടാടുന്ന ഇന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് പതാക ദിനം(കേബിൾ ഡേ) ആയാണ് ആചരിക്കുന്നത്. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ(COA) ആഭിമുഖ്യത്തിൽ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ പതാക ദിനം ആചരിച്ചു.ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ലളിതമായ രീതിയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. കേബിൾ ടിവി പ്രവര്ത്തകര് എൻ എച്ച്‌ അൻവറിന്റെ സ്മരണ പുതുക്കി. കൊച്ചി സിഒഎ ഭവനിലും പതാക ദിനം ആചരിച്ചു.

കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടും ഇന്ത്യൻ കേബിൾ ടിവി വ്യവസായത്തിന് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തിയുമായ എൻ.എച്ച് അൻവറിൻ്റെ നാലാം ഓർമ്മ ദിനത്തോടനുബന്ധിച്ച് സി.സി.എൻ ഉദുമയുടേയും സി.ഒ.എ കാസർകോട് ജില്ലാ കമ്മിറ്റിയുടെയും  സംയുക്താഭിമുഖ്യത്തിൽ ബദിയഡുക്ക ഉക്കിനടുക്കയിലെ കാസർഗോഡ് മെഡിക്കൽ കോളേജിലേക്ക് സൗജന്യ ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കാൻ ധാരണയായി. അൻവറിൻ്റെ ചരമദിനമായ മെയ് 7ന് കാസർഗോഡ് ജില്ലയിൽ  ‘അൻവറോർമ’ എന്ന പേരിൽ നടത്തിവരാറുള്ള മാധ്യമ പുരസ്ക്കാര വിതരണവും അനുസ്മരണ പരിപാടിയും ലോക് ഡാണിനെ തുടർന്ന് മാറ്റി വെച്ചിരുന്നു. ഇതിൻ്റെ ചെലവിലേക്കായി വകയിരുത്തിയ തുക കൂടി വിനിയോഗിച്ചാണ് സഹപ്രവർത്തകരായ കേബിൾ ടിവി ഓപ്പറേറ്റർമാർ കൊവിഡ് ആശുപത്രിയിൽ സൗജന്യമായി ബ്രോഡ്ബാൻ്റ് കണക്ഷനും വൈഫൈ ഹോട്ട് സ്പോട്ടും സ്ഥാപിക്കുന്നത്. ജില്ലാ കളക്ടർ ഡോ.സജിത് ബാബുവിൻ്റെ പ്രത്യേക നിർദ്ദേശത്തോടെ സി.ഒ.എ  ജില്ലാ സെക്രട്ടറി എം.ആർ അജയൻ, സി.സി.എൻ എം.ഡി  ടി.വി മോഹനൻ, കേരളാവിഷൻ ഡയറക്ടർ ഷുക്കൂർ കോളിക്കര എന്നിവർ മെഡിക്കൽ കോളേജിലെത്തി സ്പെഷ്യൽ ഓഫീസറും ജില്ലാ പ്രോഗ്രാം മാനേജരുമായ ഡോ.രാമൻ സ്വാതി വിമനുമായി സംസാരിച്ച് സേവനം സംബന്ധിച്ച നടപടികൾ ഉറപ്പാക്കി. 
ഇതിനായി 10 കിലോ മീറ്ററോളം പുതിയ ഫൈബർ ശൃംഖല, വൈഫൈ ഹോട്ട് സ്പോട്ട് എന്നിവ സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് രണ്ടര ലക്ഷത്തോളം രൂപ ചിലവ് വരും. 
പദ്ധതി നിലവിൽ വരുന്നതോടെ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന് പുറമെ രോഗികൾക്കും നിശ്ചിത സമയത്തേക്ക് സൗജന്യ ബ്രോസ് ബാന്റ് സേവനം ലഭ്യമാകും. അടുത്ത ദിവസം മുതൽ തന്നെ സേവനം ലഭ്യമാക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
മെയ് 7 ന് കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റർമാർ കേബിൾ ടി.വി. ദിനമായി ആചരിച്ചുവരുന്നു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാനത്തെ എല്ലാ കേബിൾ ടി.വി. നെറ്റ് വർക്കുകളിലും കേരള വിഷൻ സ്ഥാപനങ്ങളിലും പതാക ഉയർത്തി

എൻ എച്ച് അൻവർ ഓർമ ദിനത്തോട് അനുബന്ധിച്ച് കേരളവിഷൻ ചാനലിൽ പ്രത്യേക പരിപാടി ഉണ്ടായിരിക്കുന്നതാണ്.

“ഓർമ്മകളിൽ NH അൻവർ “

കേരളവിഷൻ കേരളയിൽ വൈകീട്ട് 4.30 നും , രാത്രി 8.30 നും.

കേരളവിഷൻ മൂവീസിൽ വൈകീട്ട് 5.30 നും രാത്രി 9 നും.

കേരള വിഷൻ ന്യൂസിൽ വൈകീട്ട് 5 നും രാത്രി 8 നും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top