കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ തീയിട്ട് കത്തിച്ച സംഭവത്തില്‍ 12 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സമരപ്പന്തല്‍ കത്തിച്ച ശേഷം തോട്ടിലേക്ക് വലിച്ചെറിഞ്ഞൊണ് കേസ്.
കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം നാള്‍ക്കുനാള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. സ്ഥലം ഏറ്റെടുക്കുന്നത് എന്തുവന്നാലും തടയുമെന്ന നിലപാടിലുറച്ച് നിന്ന സാഹചര്യത്തിലാണ് സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചത് എന്നാണ് വയല്‍ക്കിളികളുടെ ആരോപണം.