Home app

ഭൂമിയിടപാട്; കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ വൈകിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസില്‍ സര്‍ക്കാരിനും പൊലീസിനും വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ വൈകിയതിലാണ് വിമര്‍ശനം. കോടതി ഉത്തരവിട്ടിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാല് ദിവസം എന്തു കൊണ്ട് വൈകിയെന്ന് കോടതി ചോദിച്ചു. അവധി ദിവസങ്ങളായതിനാലാണ് കേസെടുക്കാത്തതെന്നാണ് സര്‍ക്കാര്‍ വാദം. അവധി ദിവസമായാല്‍ എന്താണ് പ്രശ്നമെന്നും ഇങ്ങനെ ആയാല്‍ കേസ് എങ്ങനെ മുന്നോട്ട് പോകുമെന്നും കോടതി ചോദിച്ചു.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പകരം ഓഫീസിലെ സ്പെഷ്യല്‍ ഗവ പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തിയാണ് ഹാജരായത്. കേസ് രജിസറ്റര്‍ ചെയ്തെന്നും അതിനാല്‍ കോടതി അലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം കോടതിക്ക് മുമ്പാകെ വെച്ചു. തുടര്‍ന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷ കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ വൈകിയതിതിനെ രൂക്ഷമായി വിമര്‍ശിച്ചത്. കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ വൈകിയതില്‍ ഹൈക്കോടതി നേരത്തെയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top