ഗാനങ്ങള്‍ പുറത്തിറങ്ങി ഒന്നരവര്‍ഷം കഴിഞ്ഞാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. റിലീസിന് മുന്‍പ് ഏറ്റവും കൂടുതല്‍ ട്രോളുകളോറ്റു വാങ്ങിയ ചിത്രം കൂടിയാണ് പൂമരം. ചിത്രത്തിന് ഇത്രയധികം പ്രേക്ഷക ശ്രദ്ധനേടികൊടുത്തത് ട്രോളന്മാരാണെന്ന് നായകന് കാളിദാസ് പറയുന്നു. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന് തീയ്യേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിനു മുമ്പിറങ്ങിയ രണ്ട് പാട്ടുകളും വന്സ്വീകര്യത നേടിയിരുന്നു.
ഒരു മലയാള സിനിമയ്ക്കായി മലയാളികള്‍ മുമ്പെങ്ങും ഇത്രയധികം കാത്തിരുന്നിട്ടുണ്ടാകില്ല. കാത്തിരിപ്പിനും ട്രോളുകള്‍ക്കും വിരാമമിട്ട് കാളിദാസ് ജയറാം- എബ്രിഡ് ഷൈന്‍ ടീമിന്റെ പൂമരം തിയേറ്ററുകളിലെത്തി.
By
March 15, 2018 11:50 am