ഇരുപത്തിയേഴ് വര്‍ഷത്തിനുശേഷം കോട്ടയം കുഞ്ഞച്ചന് വീണ്ടും വരുന്നു. മമ്മൂട്ടിയുടെ ജനപ്രിയ കഥാപാത്രം കോട്ടയം കുഞ്ഞച്ചനെ മലയാളി പ്രേക്ഷകരാരും മറക്കാനിടയില്ല. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത് ഓം ശാന്തി ഓശാന, ആട് ഭീകരജീവിയാണ് തുടങ്ങിയവ ഒരുക്കിയ മിഥുന് മാനുവല്‍ തോമസാണ്.
ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത കുഞ്ഞച്ചന്റെ രണ്ടാംവരവ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മിഥുന് തന്നെയാണ് അറിയിച്ചത്. കോട്ടയം കുഞ്ഞച്ചന് 2-വിന്റെ പോസ്റ്റര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയും പുറത്തു വിട്ടു. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.