Film News

ട്രോളന്‍മാര്‍ക്ക് ഒരുമുഴം മുമ്പേ എറിഞ്ഞ് കാളിദാസ് ; കാത്തിരിപ്പ് അവസാനിപ്പിക്കാം, പൂമരം മാര്‍ച്ച് 9ന് എത്തും

ഇനി കാത്തിരിപ്പ് അവസാനിക്കാം. ഏറെ നാളായി കേള്‍ക്കാന്‍ കാത്തിരിക്കുന്ന വാര്‍ത്ത ഒടുവില്‍ കാളിദാസ് ജയറാം തന്നെ പുറത്ത് വിട്ടു. കാളിദാസ് നായകനാകുന്ന പൂമരം ഉടന്‍ തിയറ്ററുകളില്‍ എത്തും. ദൈവം അനുഗ്രഹിച്ചാല്‍ മറ്റ് തടസ്സം ഒന്നും വന്നില്ലെങ്കില്‍ ചിത്രം മാര്‍ച്ച് 9ന് റിലീസ് ചെയ്യുമെന്ന് കാളിദാസ് തന്റെ ഫെയിസ്ബുക്ക് പേജില്‍ കുറിച്ചു.

ഫെയിസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നമസ്‌കാരം

ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കില്‍ 2018 മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യും.

2018ന്ന് വെച്ചില്ലെങ്കില്‍ ”എല്ലാ വര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ”ന്ന് പറയൂന്നറിയാം അതോണ്ടാ…

പൂമരത്തിന്റെ റിലീസ് വൈകുന്നതില്‍ കാളിദാസിനും അണിയറപ്രവര്‍ത്തകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയായിരുന്നു. ഇതെല്ലാം ആസ്വദിക്കുന്ന കാളിദാസ് ചിലപ്പോഴൊക്കെ രസകരമായ മറുപടികളും നല്‍കാറുണ്ട്. കഴിഞ്ഞദിവസം ട്രോളുകള്‍ക്ക് മറുപടി നല്‍കവെ ചിത്രം ഉടനെ എത്തുമെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു.

റിലീസിംഗ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള ഇത്തവണത്തെ പോസ്റ്റും അത്തരത്തില്‍ ഉള്ളതാണ്. നിവിന്‍ പോളി നായകനായ ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പൂമരം. ക്യാംപസ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിലെ പാട്ടുകള്‍ നേരത്തേ തന്നെ ജനപ്രീത്ി നോടിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top