കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കാളിദാസന്റെ പൂമരം ക്രിസ്മസിന് എത്തും.എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ചിത്രത്തിന്റെ പേരില്‍ നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.കാളിദാസ് ജയറാം നായകനാകുന്ന ആദ്യ മലയാള ചിത്രമാണ് പൂമരം. ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നാണ് സൂചന. മഹാരാജാസ് കോളേജില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ പൂമരം തികഞ്ഞ ഒരു ക്യാമ്പസ് എന്റര്ടെയ്നര് ആയിരിക്കും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
പൂമരം ക്രിസ്മസിന് എത്തും
By
October 21, 2017 7:13 am