കതിരൂര്‍ മനോജ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. യുഎപിഎ ചുമത്തിയതിനെതിരായി നല്കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാരിനെ കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. യുഎപിഎ ചുമത്തിയതിനെതിരായ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുണ്ട്. പ്രതികളെ സഹായിക്കുന്ന പ്രവണതയാണ് സര്‍ക്കാരിന്റേത്. ബോംബ് എറിയുന്നവര്‍ വെറുതേ നടക്കുന്നുവെന്നും കോടതി വിമര്‍ശിച്ചു.
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് അടക്കമുള്ള പ്രതികള്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തിയതിനെതിരേയാണ് പ്രതികള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.