Home app

അമ്മ മക്കള്‍ മുന്നേറ്റ കഴകം ; പുതിയ പാര്‍ട്ടിയുമായി ടി.ടി.വി ദിനകരന്‍

അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്ന പേരില്‍ മുന്‍ എ.ഐ.എ.ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരന്‍ പുതിയ പാര്‍ടി രൂപീകരിച്ചു. ജയലളിതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. ആയിരക്കണക്കണക്കിന് അനുയായികളാണ് ചെന്നൈയില്‍ നടന്ന പ്രഖ്യാപന ചടങ്ങിന് എത്തിയത്. ജയലളിതയുടെ ചിത്രം പതിപ്പിച്ചതാണ് പാര്‍ട്ടി പതാക. പ്രഷര്‍ കുക്കറാണ് പാര്‍ടിയുടെ ചിഹ്നം.

തമിഴ് മക്കളുടെ അഭിവൃദ്ധി ലക്ഷമിട്ട് അമ്മ(ജയലളിത) നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുകയാണ് പുതിയ പാര്‍ട്ടിയിലൂടെ തന്റെ ലക്ഷ്യമെന്ന് ദിനകരന്‍ പറഞ്ഞു. ജയലളിതയുടെ മരണത്തോടെ എ.ഐ.എ.ഡി.എം.കെയില്‍ ഉണ്ടായ പ്രതിസന്ധികളാണ് ദിനകരന്റെ പുതിയ പാര്‍ടി രൂപീകരണത്തിന് കാരണമായത്. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറിലെ ഇപ്പോഴത്തെ എംഎല്‍എയാണ് ദിനകരന്‍. എഐഎഡിഎംകെയില്‍ നിന്ന് പുറത്തായതിനുശേഷം സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് ദിനകരന്‍ ആര്‍കെ നഗറില്‍ മത്സരിച്ചത്. വി.കെ. ശശികലയുടെ ബന്ധു കൂടിയാണ് ദിനകരന്‍. എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയെങ്കിലും ദിനകരന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഉള്ളത്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ആര്‍.കെ നഗറില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ദിനകരന്‍ ജയിച്ചത്.

അണ്ണാഡിഎംകെയെ ഇപ്പോഴത്തെ നേതൃത്വത്തില്‍ നിന്ന് മോചിപ്പിക്കാന് സംസ്ഥാനത്ത് രജിസ്റ്റര് ചെയ്ത പുതിയ രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന് ദിനകരന്‍ പറഞ്ഞിരുന്നു. കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെയാണ് ദിനകരനും പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തിയിരിക്കുന്നത്. എ.ഐ.എ.ഡി.എം.കെയുടെ പാര്‍ട്ടി ചിഹ്നമായ ‘രണ്ടില’ തങ്ങള്‍ക്കു തന്നെ വേണമെന്ന ദിനകരന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. പുതിയ പേരും ചിഹ്നവും കണ്ടെത്തണമെന്നും ദിനകരന് ഹര്‍ജി തള്ളികൊണ്ട് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top