Home app

ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടും: കോടിയേരി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മികച്ച വിജയം നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫ് ശിഥിലമായിരിക്കുകയാണ്. ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സജി ചെറിയാനെ പാര്‍ട്ടി പ്രഖ്യാപിച്ചത്. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായ അദ്ദേഹം കേരള സര്‍വ്വകലാശാലാ യൂണിയന്‍ കൗണ്‍സിലര്‍, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സി.പി.എം ചെങ്ങന്നൂര്‍ ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡി. വിജയകുമാറാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top