കൊച്ചി: നടനും സംവിധായകനുമായ സൗബിന് ഷാഹിറിനെതിരെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതായി കേസ്. സംഭവത്തില്‍ സൗബിനെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തുകയായിരുന്നു.
കൊച്ചി തേവരയിലുള്ള ചാക്കോളാസ് ഫ്ളാറ്റിന് മുന്നില്‍ സൗബിന് തന്റെ കാര്‍ ഗതാഗത തടസ്സമുണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്തുവെന്നാണ് ആരോപണം. മര്‍ദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന് പൊലീസില്‍ പരാതി നല്‍കുകയും ഇതേതുടര്‍ന്ന് സൗബിന് പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയും ചെയ്തു. സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സൗബിനെ ഉടന്‍ തന്നെ പോലീസ് വിട്ടയച്ചു.