Home app

തിരുവനന്തപുരത്തേക്കൊരു യാത്ര പോകാം

ഒരു മലയാളചിത്രത്തില്‍ രഞ്ജി പണിക്കര്‍ പറയുംപോലെ കേരളത്തിന്റെ പച്ചപ്പും ഹരിതാഭയും, അതൊന്നു വേറെ തന്നെയാണ്. പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമാക്കപ്പെട്ട കേരളത്തിന്റെ സംസ്‌കാര തനിമയും ലോകപ്രശസ്തമാണ്. ഇതു തന്നെയാണ് വിദേശ ടൂറിസ്റ്റുകളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആകര്‍ഷിക്കുന്ന ഘടകവും. ഇതില്‍ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തിനുളള സ്ഥാനം വളരെ വലുതാണ്.

കേരളത്തിന്റെ തലസ്ഥാന നഗരി എന്നതിനപ്പുറം ചരിത്രത്തിന്റെ നിരവധി ഏടുകള്‍ പേറുന്ന ഇടമാണ് തിരുവനന്തപുരം. ‘നിത്യഹരിത നഗരം’ എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച തിരുവന്തപുരത്തിന്റെ ടൂറിസം സാധ്യതകള്‍ വിളിച്ചോതുന്ന ഒരു വിഡിയോ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. തിരുവനന്തപുരത്തെ പ്രധാന ആകര്‍ഷണങ്ങളെല്ലാം ചിത്രീകരിച്ചിട്ടുള്ള ഈ വീഡിയോ തിരുവനന്തപുരത്തിന്റെ ഖ്യാതി വര്‍ദ്ധിപ്പിക്കാന്‍ പോന്നതാണ്. കനകക്കുന്ന് കൊട്ടാരത്തില്‍വച്ചുനടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വീഡിയോ പുറത്തുവിട്ടത്.

വിഡിയോ കാണാം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top