മുറിച്ചുമാറ്റിയ കാല് അയാളുടെ തന്നെ തലയ്്ക്ക് താങ്ങായിവെച്ച് മധ്യപ്രദേശിലെ ഝാന്‍സി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. തലയിണ കിട്ടാത്തതിനാലാണ് രണ്ടുമണിക്കൂറോളം മുറിച്ചു മാറ്റിയ കാല് ഉപയോഗിച്ച് രോഗിയുടെ തല ഉയര്ത്തിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുറിച്ച കാല് തലയ്ക്ക് താങ്ങായിവെച്ച് കിടത്തിയിരിക്കുന്നതിന്റെ മൊബൈല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.
സ്കൂള്‍ ബസിലെ സഹായി ആയിരുന്ന ഘനശ്യാമാണ് ഇത്തരമൊരു നീചപ്രവൃത്തിക്കിരയായത്. ശനിയാഴ്ച പുലര്‍ച്ചെ സ്കൂള്‍ ബസും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഘനശ്യാമിന്റെ ഒരു കാല് മുട്ടിനു താഴെ വച്ച് മുറിച്ചുമാറ്റുകയായിരുന്നു. ശേഷമാണ് മുറിച്ചുമാറ്റിയ കാല് ഇയാളുടെ തല ഉയര്‍ത്തിവയ്ക്കാന്‍ ഉപയോഗിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പറഞ്ഞു.