Ernakulam

കൊച്ചിയില്‍ വന്‍ കുബേര വേട്ട

കൊച്ചി: കൊച്ചിയില്‍ വന്‍ കുബേര വേട്ടയുമായി പോലീസ്. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള വന്‍ സംഘത്തെയാണ് പോലീസ് വലയിലാക്കിയത്. ഇസക്ക് മുത്ത്, ചിറ്റരശ്, ഇ രാജ്കുമാര്‍ എന്നീ തമിഴ്‌നാട് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു.

കേരളത്തില്‍ മാത്രം 500 കോടിയോളം രൂപയാണ് സംഘം വിതരണം ചെയ്തത്. തിരുവനന്തപുരത്തെയും കൊച്ചിയിലെയും വന്‍കിട ഗ്രൂപ്പുകളുമായാണ് ഇടപാടുകള്‍ നടന്നിരിക്കുന്നത്. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇവര്‍ പ്രധാനമായും ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു.

ഇവര്‍ താമസിച്ചിരുന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ 5 കോടി രൂപയുടെ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ കണ്ടെടുത്തു. ഒരു കോടി രൂപയ്ക്ക് 20 ലക്ഷം രൂപ വരെയാണ് സംഘം പലിശ ഈടാക്കിയിരുന്നതായും പോലീസ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top