Main News

ആധാര്‍ ബന്ധിപ്പിക്കല്‍: കാലാവധി നീട്ടിയേക്കും

ദില്ലി: വിവിധ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടിയേക്കും. കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിലാണ് ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍ നമ്പര്‍ തുടങ്ങി മറ്റ് സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്ന തീയതി നീട്ടുന്നത് സംബന്ധിച്ച് സൂചന നല്‍കിയത്. ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടാന്‍ സന്നദ്ധമാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.

ആധാര്‍ നിയമത്തിനെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചുമുമ്പാകെ അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 31 ആണ് ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി. എന്നാല്‍, അതിനുമുമ്പ് കേസില്‍ വിധി വരാന്‍ സാധ്യതയില്ലാത്തതിനാല്‍ തീയതി നീട്ടി നല്‍കാന്‍ തയാറാണെന്ന് വേണുഗോപാല്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top