Latest News

ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടി; വെര്‍ച്വല്‍ ഐഡി ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി വീണ്ടും നീട്ടി. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. ഈ വര്‍ഷം ഡിസംബര്‍ 31 വരെയായിരുന്നു സമയ പരിധി. ഈ വര്‍ഷം ഡിസംബര്‍ 31 വരെയായിരുന്നു സമയ പരിധി. ഇത് അഞ്ചാം തവണയാണ് സര്‍ക്കാര്‍ സമയം നീട്ടി നല്‍കുന്നത്. ആദ്യ ഉത്തരവ് പ്രകാരം 2017 ജൂലൈ 31നകമായിരുന്നു ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടിയിരുന്നത്.

അതേസമയം ആധാര്‍ വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ കൊണ്ടുവന്ന വെര്‍ച്വല്‍ ഐഡി ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വിവിധ സേവനങ്ങള്‍ക്ക് ഇനി മുതല്‍ ആധാര്‍ നമ്പറിന് പകരം 16 അക്ക വെര്‍ച്വല്‍ നമ്പര്‍ ഉപയോഗിക്കാം.

ഇനി മുതല്‍ ബാങ്കുകളുടേത് അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആധാര്‍ നമ്പറിന് പകരം വെര്‍ച്വല്‍ നമ്പര്‍ ഉപയോഗിക്കാം. യുഐഡിഐ വെബ് സൈറ്റ്, ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍, എംആധാര്‍ ആപ്പ് എന്നിവയിലൂടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ചാണ് വെര്‍ച്വല്‍ ഐഡി സൃഷ്ടിക്കാനാവുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top