Home app

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പത്ത് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. സംഘര്‍ഷം രൂക്ഷമായ കാന്‍ഡിയിലേക്ക് സൈന്യത്തെ അയക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയിലാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്നു നടക്കാനിരുന്ന ഇന്ത്യ-ശ്രീലങ്ക ത്രിരാഷ്ട്ര ഏകദിനം മാറ്റിവച്ചേക്കും.

ശ്രീലങ്കയുടെ പലഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ബുദ്ധമതസ്ഥരും മുസ്ലീമതവിശ്വാസികളും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. നിരവധി വീടുകളും കടകളും സംഘര്‍ഷത്തില്‍ തകര്‍ന്നു. സംഘാര്‍ഷവസ്ഥ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ രംഗത്തിറക്കിയെങ്കിലും അക്രമാന്തരീക്ഷത്തില്‍ അയവുവരാത്ത സാഹചര്യത്തിലാണ് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് സൂചന.

ശ്രീലങ്കയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ കാന്‍ഡിയാണ് വര്‍ഗ്ഗീയ കലാപത്തിന്റെ പ്രധാന കേന്ദ്രം. തിങ്കളാഴ്ച്ച തന്നെ ഈ മേഖലയില്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഒരു സിംഹള യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവത്തോടെയാണ് കലാപത്തിന് തുടക്കമായതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീലങ്കയിലെ 2.10 കോടി വരുന്ന ജനസംഖ്യയില്‍ 70 ശതമാനവും ബുദ്ധമതവിശ്വാസികളാണ്.ഭൂരിപക്ഷവും ഹിന്ദുകളായ തമിഴ് വംശജ്ഞര്‍ 13 ശതമാനം വരും. ജനസംഖ്യയുടെ 9.7 ശതമാനം മുസ്ലീങ്ങളും, 7.4 ക്രിസ്ത്യാനികളുമാണ്. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന അഭ്യന്തരകലാപത്തിലൂടെ തകര്‍ന്ന തരിപ്പണമായ ശ്രീലങ്ക 2009– ല്‍ എല്‍ടിടിയുടെ പതനത്തോടെയാണ് സമാധാനത്തിലേക്ക് തിരിച്ചു വന്നത്. ഭൂരിപക്ഷമായ സിംഹളബുദ്ധിസ്റ്റുകളും ന്യൂനപക്ഷമായ മുസ്ലീങ്ങളും തമ്മിലുള്ള സംഘര്‍ഷം വീണ്ടുമൊരു കലാപത്തിലേക്ക് ശ്രീലങ്കയെ നയിക്കുമോ എന്ന ആശങ്കയിലാണ് ലോകം. അയല്‍ രാജ്യമായ ശ്രീലങ്ക അശാന്തമാകുന്നതില്‍ ഇന്ത്യക്കാര്‍ക്കും ആശങ്കയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top