Home app

തൃപുരയില്‍ വ്യാപക അക്രമം: സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ കത്തിച്ചു, ലെനിന്‍ പ്രതിമ തകര്‍ത്തു

അഗര്‍ത്തല: ഭരണം നേടിയതിന് പിന്നാലെ തൃപുരയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വ്യാപക അക്രമം. സംസ്ഥാനത്തെ 60 മണ്ഡലങ്ങളിലും സിപിഎം പ്രവര്‍ത്തകരുടെ വീടുകളും കടകളും പാര്‍ട്ടി ഓഫീസുകളും അക്രമികള്‍ നശിപ്പിച്ചു. ഓഫീസ് ഉപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. വിവിധയിടങ്ങളില്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.

തൃപുരയില്‍ സിപിഎം പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കത്തിച്ച നിലയില്‍

ഇതോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകള്‍ നീക്കാനും ആരംഭിച്ചു. സൗത്ത് ത്രിപുരയിലെ ബലോനിയ കോളജ് സ്‌ക്വയറിലുണ്ടായിരുന്ന ലെനിന്റെ പൂര്‍ണകായ പ്രതിമ തകര്‍ത്തു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഫൈബര്‍ ഗ്ലാസില്‍ നിര്‍മിച്ച അഞ്ചടി ഉയരമുള്ള പ്രതിമയാണ് തകര്‍ത്തത്. ജെസിബി ഉപയോഗിച്ചായിരുന്നു ഇടച്ചിട്ടത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് പ്രതിമ അനാഛാദനം ചെയ്തത്.

ബലോനിയയിലെ പാര്‍ട്ടി ഓഫീസ് തകര്‍ത്തതിനു ശേഷമാണ് അക്രമികള്‍ പ്രതിമയ്ക്കു നേരെ തിരിഞ്ഞത്. ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമണം നടത്തുകയായിരുന്നെന്ന് സിപിഎം നേതാവ് തപസ് ദത്ത പറഞ്ഞു. അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ വഴിയോരങ്ങളില്‍ സ്ഥാപിച്ച കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം അക്രമ പ്രവര്‍ത്തനങ്ങളില്‍ ബിജെപിക്ക് പങ്കില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top