Home app

ത്രിപുരയിലെ ത്രികോണ മത്സരം; കുറഞ്ഞ പോളിംഗ് ശതമാനം നേട്ടമാകുന്നതാര്‍ക്ക്!

രാജ്യം ഉറ്റുനോക്കുന്ന തൃപുര നിയമസഭ തെരഞ്ഞെടുപ്പില്‍ 76 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാത്രി 9 മണി വരെയുളള കണക്കാണിത്. എന്നാല്‍ അന്തിമ പോളിംഗ് കണക്കുകള്‍ സംബന്ധിച്ച് ഇപ്പോഴും ചില ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. പോളിംഗ് ശതമാനം സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ പുറത്തുവിടാന്‍ കൂടുതല്‍ സമയം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍

2013ലെ തൃപുര നിയമസഭ തെരഞ്ഞെടുപ്പില്‍ 93 ശതമാനമായിരുന്നു പോളിങ്. ഇത്തവണ പോളിംഗ് ശതമാനം കുത്തനെ കുറഞ്ഞത് സിപിഐഎമ്മിന് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിനെ മറികടന്ന് തെരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യം സൃഷ്ടിച്ച ബിജെപി, മണിക് സര്‍ക്കാരിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

അമ്പത് ശതമാനത്തോളം വരുന്ന ബംഗാളി വോട്ടും മുപ്പത് ശതമാനത്തോളം വരുന്ന ആദിവാസി വോട്ടുമാണ് തൃപുര തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്നത്. വന്‍ തോതില്‍ പണമൊഴുക്കിയുളള പ്രചരണമാണ് ബിജെപി നടത്തിയതെങ്കില്‍ പരമ്പരാഗത ശൈലിയിലുളള പ്രചരണവുമായാണ് സിപിഎം മുന്നോട്ടു പോയത്. സിപിഎമ്മിനെ തറപറ്റിക്കാന്‍ മോദി അടക്കം നിരവധി കേന്ദ്രമന്ത്രിമാര്‍ തൃപുരയിലെത്തിയെങ്കിലും നീണ്ട 25 വര്‍ഷത്തെ മണിക് സര്‍ക്കാരിലുളള വിശ്വാസം തകര്‍ക്കാനാവില്ലെന്നാണ് സിപിഐഎമ്മിന്റെ പ്രതീക്ഷ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top