അഗര്‍ത്തല: ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ത്രിപുരയില്‍ സ്ഥിതി ഗുരുതരം. അക്രമപ്രവര്‍ത്തനങ്ങള്‍ നിയന്ത്രണാതീതമോയതോടെ ത്രിപുരയിലെ സംഘര്‍ഷമേഖലകളിലെല്ലാം 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ക്രമസമാധാനം പുനസ്ഥാപിക്കാന്‍ പോലീസ് നടപടികള്‍ ശക്തമാക്കി.
പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും വരെ സംസ്ഥാനത്തെ ക്രമസമാധാനനില കാത്തുസൂക്ഷിക്കണമെന്ന് കേന്ദ്രഅഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ത്രിപുര ഗവര്‍ണറോടും ഡിജിപിയോടും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ച് കൊണ്ടുള്ള ഉത്തരവ് വന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തൃപുരയിലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകളും പാര്‍ട്ടി ഓഫീസുകളും വ്യാപകമായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.