ഷില്ലോംഗ്: മേഘാലയയില്‍ 34 എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപിസഖ്യം അധികാരമേറ്റു. മുഖ്യമന്ത്രിയായി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ചീഫ് കോണ്‍റാഡ് സാംഗ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.അതേസമയം 21 നേടിയിട്ടും കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചില്ല.
19 എംഎല്‍എമാരുള്ള എന്പിപിയ്ക്കു പുറമേ ആറു സീറ്റുള്ള യുഡിപിയുടെയും രണ്ട് സീറ്റുള്ള എച്ച്എസ്പിഡിപിയുടെയും പിന്തുണയും സഖ്യത്തിനുണ്ട്. ഒപ്പം മൂന്ന് സ്വതന്ത്രരും ഒറ്റ എംഎല്‍എ മാത്രമുള്ള ചെറുകക്ഷിയും ബിജെപിയെ പിന്തുണച്ചതോടെയാണ് ബിജെപി സഖ്യം ഇവിടെ അധികാരം പിടിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.